X

കെ റെയില്‍ എന്ന് എഴുതിയ കല്ല് ഇടുന്നതിന് അനുമതി ഉണ്ടോ? ചോദ്യവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കെ റെയില്‍ എന്നെഴുതിയ കല്ല് ഇടുന്നതിന് അനുമതി ഉണ്ടോ എന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയോ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഒരു പദ്ധതിക്കും കോടതി എതിരല്ല. മുന്‍കൂട്ടി അനുമതി ഇല്ലാതെ ജനങ്ങളുടെ വീടുകളില്‍ കയറുന്നത് നിയമപരമാണോ കോടതി ചോദിച്ചു.

സാമൂഹ്യ ആഘാതപഠനമാണ് നടത്തുന്നത് എന്ന് എന്തുകൊണ്ടാണ് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത്. എന്താണ് നടപടി എന്നതിനെ കുറിച്ച് കൃത്യമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം.

കേസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും പരിഗണിക്കും.

Test User: