X
    Categories: main stories

ഐഎസ് കേസ്: സുബ്ഹാനി ഹാജ കുറ്റക്കാരന്‍

കൊച്ചി: ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി. ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തത് കുറ്റകരമാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യയുടെ സഖ്യരാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നതാണ് ഹാജക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

2015ൽ തുർക്കി വഴി ഇറഖിലേക്കു കടന്ന സുബഹാനി ഐഎസിൽചേർന്ന് ആയുധ പരിശീലനം നേടുകയും ഇറാഖിലെ മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം വിന്യസിക്കപ്പെടുകയും ചെയ്തെന്നായിരുന്നു കുറ്റപത്രം. ജഡ്ജി പി. കൃഷ്ണകുമാറാണ് കേസിൽ ശിക്ഷ വിധിക്കുക.

കണ്ണൂര്‍ കനകമലയില്‍ നിന്ന് 2016 ഒക്ടോബര്‍ അഞ്ചിനാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് പ്രവർത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും ഇദ്ദേഹം പദ്ധതിയിട്ടതായി എന്‍ഐഎ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: