ലക്‌നൗ: ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റി മറിക്കാന്‍ കഴിവുള്ള രണ്ട് യുവാക്കളുടെ കൂടിച്ചേരലാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സഖ്യം രണ്ട് അഴിമതി കുടുംങ്ങളുടെ ചേര്‍ച്ചയാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതു രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സഖ്യമല്ല. രണ്ട് യുവാക്കള്‍ തമ്മിലുള്ള സഖ്യമാണ്, ദേശീയതലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയത്തിന്റെ ഗതിമാറ്റാനുള്ള രണ്ടുപേര്‍. അഖിലേഷ് പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവുമാണു തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കുന്നത്. ദീപാവലി ദിനത്തില്‍ വൈദ്യുതി നല്‍കണമെന്ന പ്രധാനമന്ത്രി മോദിയുടെ വിവാദ പരാമര്‍ശത്തിനും അഖിലേഷ് മറുപടി നല്‍കി. സത്യമെന്താണെന്ന് ഏതെങ്കിലും ഒരാളോടു ചോദിക്കുന്നതു നല്ലതായിരിക്കും. യുപിയില്‍ ദീപാവലിക്കു നല്‍കിയ വൈദ്യുതി റംസാനു നല്‍കിയതിലും കൂടുതലാണ്. ക്രിസ്തുമസിനും കൃത്യമായ വൈദ്യുതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു.