X
    Categories: film

കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ ‘ആനന്ദ് ശ്രീബാല’ ? നവംബര്‍ 15നു ചുരുളഴിയുന്നു

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെതാണെന്ന് തിരിച്ചറിയാന്‍ പൊലീസിനതികം സമയം വേണ്ടിവന്നില്ല. പക്ഷെ മെറിന്‍ എങ്ങനെയാണ് മരിച്ചത് ? കാരണം എന്തായിരുന്നു ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുക പ്രയാസകരമായിരുന്നു. ചുരുളഴിയാത്ത രഹസ്യം തേടിയുള്ള പൊലീസിന്റെ യാത്രയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ച. മെറിന്‍ കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലര്‍ വൈറലായതോടെ മെറിന്‍ന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ആത്മഹത്യയാണോ ? കൊലപാതകമാണോ ? കൊലപാതകമാണെങ്കില്‍ കൊലയാളി ആരാണ് ? എന്തിന് കൊന്നു ? തുടങ്ങി ഒരായിരം ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടയില്‍ ആനന്ദ് ശ്രീബാല ആരാണെന്ന് ചോദിക്കുന്നവരുമുണ്ട്. മെറിന്‍ എന്ന കഥാപാത്രമായ് മാളവിക മനോജ് വേഷമിടുന്ന ചിത്രത്തില്‍ ആനന്ദ് ശ്രീബാലയായ് എത്തുന്നത് അര്‍ജ്ജുന്‍ അശോകനാണ്. വിഷ്ണു വിനയ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഭിലാഷ് പിള്ളയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ച വിഷയമാണ് ചിത്രത്തിന്റെ പ്രമേയം എന്നതിനാല്‍ ‘ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്’ എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാ വേഷങ്ങള്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

webdesk17: