സൂറത്ത്: കള്ളപ്പണം സൂക്ഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് വ്യവസായി മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയക്കാരന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെന്ന് ആരോപണം. പട്ടേല്‍ സമരനായകന്‍ ഹര്‍ദ്ദിക്ക് പട്ടേലാണ് ആദ്യം ആരോപണം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഐ.ഡി.എസ്( ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം) വഴിയണ് മഹേഷ് ഷാ കളളപ്പണം വെളിപ്പെടുത്തിയത്. നിശ്ചിത തുക നികുതിയടക്കണമെന്ന് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചെങ്കിലും ഒളിവില്‍ പോവുകയായിരുന്നു.
പിന്നീടാണ് ഒരു ചാനല്‍ പരിപാടിക്കിടെ ഷായെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തന്റെ കയ്യിലുള്ള പണം ഒരു ഉന്നത രാഷ്ടീയക്കാര്‍ന്റേതാണെന്ന് ഷാ വെളിപ്പെടുത്തിയിരുന്നു. ഈ രാഷ്ട്രീയക്കാരന്‍ അമിത് ഷാ യാണെന്നാണ് ഹര്‍ദ്ദിക്ക് ആരോപിക്കുന്നത്. ഹര്‍ദ്ദിക്കിന്റെ ആരോപണങ്ങള്‍ക്ക് അമിത് ഷാ മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
പ്രശാന്ത് ഭൂഷണും സമാന ആവശ്യവുമായി രംഗത്ത് എത്തി. എന്നാല്‍ ആരോപണങ്ങളോട് അമിത് ഷാ പ്രതികരിച്ചിട്ടില്ല. 13,860 കോടി രൂപയുടെ കള്ളപ്പണമാണ് മഹേഷ് ഷാ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തിയ തുക രാഷ്ട്രീയക്കാരുടേയും വ്യവസായികളുടേയും ആണെന്ന് ഇയാള്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവരുടെ പേരുകള്‍ പറയാന്‍ തയ്യാറാണെന്നും ഷാ വ്യക്തമാക്കിയിരുന്നു.