മുംബൈ: ‘ഗുരുതര രോഗം’ ബാധിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ദീര്‍ഘ കാലത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. രോഗ ചികിത്സക്ക് ദീര്‍ഘ കാലമെടുക്കുമെന്നാണ് കരുതുന്നതെന്നും അതുവരെ അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും സുഹൃത്തുക്കളെ ഉദ്ധരിച്ച് ‘ബോളിവുഡ് ഹങ്കാമ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിച്ച് ഇര്‍ഫാന്‍ ഖാന്‍ മുംബൈയിലെ കോകിലാബെന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആസ്പത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. അതേസമയം ബ്രെയിന്‍ ട്യൂമറാണോ എന്ന കാര്യത്തില്‍ ഇര്‍ഫാന്‍ ഖാനുമായി അടുത്ത കേന്ദ്രങ്ങള്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.
തനിക്ക് ‘അപൂര്‍വ രോഗ’മാണെന്നും പൂര്‍ണമായ പരിശോധനക്കു ശേഷമേ അതേപ്പറ്റി വിശദമായി പറയാന്‍ കഴിയൂ എന്നും 51-കാരനായ ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ വിവരത്തില്‍ താനും കുടുംബവും ഞെട്ടിയിരിക്കുകയാണെന്നും രോഗത്തെപ്പറ്റി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.
അസുഖം ഏതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ദീര്‍ഘ കാലം ഇര്‍ഫാന്‍ ഖാന് അഭിനയിക്കാന്‍ കഴിയില്ല എന്ന സൂചനയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്‍കുന്നത്. വിശാല്‍ ഭരദ്വാജിന്റെ സിനിമയിലാണ് അദ്ദേഹം അഭിനയിക്കാനിരുന്നത്. ദീപിക പദുക്കോണ്‍ നായികയായ ‘സപ്‌ന ദിദി’ എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വെച്ചിരിക്കുകയാണ്.
ഇര്‍ഫാന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ചിത്രം നീട്ടിവെക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും ചിത്രത്തിന്റെ കോ പ്രൊഡ്യുസര്‍ പ്രേരണ അറോറ പറഞ്ഞു.