ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്ന് സ്വന്തം. 44 ബില്യണ്‍ ഡോളറിനാണ് കരാര്‍ ഉറപ്പിച്ചത്. ട്വിറ്ററിനെ എക്കാലത്തെയും മികച്ചതാക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനയാണ് നിലകൊള്ളുന്നതെന്നും മസ്‌ക് പ്രഖ്യാപിച്ചു.
മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐക്യകണ്‌ഠേനയാണ് ട്വിറ്റര്‍ ബോര്‍ഡ് ഡയറക്ടേഴ്‌സ് അംഗീകരിച്ചത്. ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
ഫോര്‍ബസിന്റെ കണക്കനുസരിച്ച് ലോകത്തില്‍ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.