X

ഇരിട്ടി സ്‌ഫോടനം; പോലീസ് നാടകവും സിപിഎം ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം: മുസ്ലിം ലീഗ്

ഇരിട്ടി : പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സ്‌ഫോടനം.4 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്ന് ബോംബ് സ്‌ക്വാഡ് സ്ഥിരീകരിച്ചു.ബസ് സ്റ്റാന്‍ഡ് വണ്‍വേറോഡിലെ അറ്റ്‌ലസ് ജ്വല്ലറി,ബേബി പാര്‍ക്ക്,ബ്രിട്ടീഷ് അക്കാദമി,സി എച്ച് സൗധം ,ജറ്റ് വിംഗ് എയര്‍ലൈന്‍സ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഇടയിലാണ് സ്‌ഫോടനം നടന്നത് .സ്‌ഫോടനത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്ന് സ്ഥിരീകരിച്ചത്. സ്‌ഫോടനത്തില്‍ എ സി യുടെ കംപ്രസറും,വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും തകര്‍ന്നിട്ടുണ്ട്.
ലീഗ് ഓഫീസ് സ്ഥിതി ചെയ്യുന്ന സി.എച്ച് സൗധത്തിന് സമീപമുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ലീഗ് ഓഫീസിന്റെ ഭിത്തി തകരുകയും ഓഫീസ് ഫര്‍ണിച്ചറുകളും തകര്‍ന്നു.
കെട്ടിടത്തിന്റെ ഹോളോ ബ്രിക്‌സ് തെറിച്ച് സമീപത്ത് നിര്‍ത്തിയിട്ട 4 കാറുകള്‍ക്ക് കേടുപറ്റി. ഉച്ചയ്ക്ക് 1.15 ഓടെയാണ് വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്.സംഭവമറിഞ്ഞയുടന്‍ ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.സ്‌ഫോടക വസ്തുവിന്റെ സാമ്പിള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട് സ്ഥലത്ത് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.മുസ്ലിം ലീഗ് ഓഫീസ് സ്ഥിതി ചെയ്യുന്ന സി എച്ച് സൗധത്തിന് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.വന്‍ ശബ്ദം കേട്ട് നിരവധി ആളുകളാണ് ഓടിക്കൂടിയത്.ആദ്യം എസിയുടെ കംപ്രസര്‍ പൊട്ടിതെറിച്ചു എന്നാണ് സ്ഥിരീകരണമല്ലാത്ത റിപ്പോര്‍ട്ടെങ്കിലും ബോംബ് സ്‌ക്വാഡ് എത്തി ഐസ്‌ക്രീം ബോംബാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മുസ്ലിം ലീഗ് ഓഫീസ് പരിസരത്തുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രാഷട്രീയ എതിരാളികളുടെ പങ്കിനെ കുറിച്ചും ഓഫീസില്‍ ബോംബ് കണ്ടെത്തിയെന്ന പോലീസ് നാടകത്തില്‍ സി പി എമ്മിന്റെ ഗുഢാലോചനയും അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

chandrika: