X

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ചേരമാന്‍ മസ്ജിദില്‍

തൃശൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണതാരം ഇര്‍ഫാന്‍ പത്താന്‍ ഇന്നലെ ചേരമാന്‍ സ്മരണയിലായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിനെ കുറിച്ച് താന്‍ വളരെ നാളുകള്‍ക്ക് മുന്‍പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണെന്ന് പിതാവ് തന്നെയും സഹോദരന്‍ യൂസഫിനെയും പഠിപ്പിച്ചിരുന്നതായും ഇര്‍ഫാന്‍ പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഇര്‍ഫാന്‍ പത്താന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ചേരമാന്‍ മസ്ജിദ് കാണാനെത്തിയത്. പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഇര്‍ഫാന്‍ മസ്ജിദിന്റെ ചരിത്രം ചോദിച്ചറിയുകയും ആരാധകരുമൊത്ത് സെല്‍ഫിയുമെടുത്താണ് മടങ്ങിയത്. കുടുംബസമേതം ഒരിക്കല്‍ കൂടി ചേരമാന്‍ പള്ളിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മഹല്ല് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ അബദുല്‍ കയ്യും, ഇമാം സൈഫുദ്ദീന്‍ ഖാസ്മി, അഡ്മിനിസ്‌ട്രേറ്റര്‍ ഇ. ബി ഫൈസല്‍, റിട്ടേണിങ് ഓഫിസര്‍ സി.വൈ സലീം, കമ്മിറ്റി അംഗം, കെ.എ അബ്ദുല്‍ കരീം എന്നിവര്‍ ചേര്‍ന്ന് പത്താനെ സ്വീകരിച്ചു.

chandrika: