X
    Categories: gulfNews

സൗദി-ഇറാഖ് അതിര്‍ത്തി ക്രോസിങ് തുറന്നു; 30 വര്‍ഷങ്ങള്‍ക്ക് ശേഷം

റിയാദ്: മൂന്നു പതിറ്റാണ്ടിന് ശേഷം അരാര്‍ മരുഭൂമി അതിര്‍ത്തി ക്രോസിങ് തുറന്ന് സൗദി അറേബ്യയും ഇറാഖും. ബുധനാഴ്ചയാണ് നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ അതിര്‍ത്തി ക്രോസിങ് തുറന്നത്.

ഇതോടെ ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം സുഗമമായി. 1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തിന് പിന്നാലെയാണ് അരാര്‍ അടച്ചത്.

ഇറാഖിലെ സൗദി അംബാസഡര്‍, ഇറാഖ് ആഭ്യന്തര മന്ത്രി അടക്കമുള്ള ഇറാഖി, സൗദി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ വ്യക്തിബന്ധവും അതിര്‍ത്തി തുറക്കാന്‍ സഹായകമായി എന്നാണ് കരുതപ്പെടുന്നത്. മെയില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഖാദിമി ആദ്യം സന്ദര്‍ശിക്കാന്‍ തീരുമാനിച്ച വിദേശ രാഷ്ട്രം സൗദിയായിരുന്നു. എന്നാല്‍ സല്‍മാന്‍ രാജാവ് ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

Test User: