ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റില്‍ വീണ്ടും പ്രക്ഷോഭകരുടെ കയ്യേറ്റം. പ്രമുഖ ഷിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ അനുയായികളാണ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രക്ഷോഭകര്‍ പാര്‍ലമെന്റ് കയ്യേറുന്നത്. ഇറാന്‍ അനുകൂല നേതാവായ മുന്‍ മന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ബുധനാഴ്ച സമ്മേളിച്ചപ്പോഴായിരുന്നു പാര്‍ലമെന്റിലേക്ക് പ്രതിഷേധക്കാര്‍ ആദ്യം ഇരച്ചുകയറിയത്.
ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടസ്സം കൂടാതെ കയറ്റിവിട്ടിരുന്നു. രഹസ്യ വോട്ടെടുപ്പിന് ഇന്ന് നീക്കമുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കെട്ടിടത്തിലെത്തിയത്. സുപ്രധാനമായ ഗ്രീന്‍ സോണില്‍ കോണ്‍ക്രിറ്റ് ബാരിയറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.