ടെഹ്‌റാന്‍: പോര്‍ച്ചുഗീസ് സംവിധാനത്തില്‍ പിറന്ന ഒരു ഇറാനിയന്‍ വീരഗാഥയാണിത്. കാര്‍ലോസ് ക്വിറസ് എന്ന വിഖ്യാതനായ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും ആസ്ഥാനങ്ങളില്‍ ഇരിപ്പിടമുണ്ടായിരുന്ന ക്വിറസ് ടെഹ്‌റാനിലേക്ക് വിമാനം കയറിയിട്ട് അല്‍പ്പകാലമായി. പന്ത് തട്ടുന്ന ഇറാനികളെ ജയിപ്പിക്കാന്‍ പഠിപ്പിച്ചതിന്റെ ക്രെഡിറ്റുമായി അദ്ദേഹമിതാ റഷ്യന്‍ ടിക്കറ്റ് ഏഷ്യന്‍ ശക്തര്‍ക്ക് സമ്മാനിച്ചിരിക്കുന്നു. അടുത്ത വര്‍ഷം ഇതേ സമയത്ത് റഷ്യയില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഏഷ്യയുടെ കരുത്തായി ഇറാനുണ്ടാവും. ഉസ്‌ബെക്കിസ്താനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്‍ വളരെ നേരത്തെ തന്നെ ടിക്കറ്റുറപ്പിച്ചത്. ഏഷ്യന്‍ ഫുട്‌ബോളിലെ ശക്തരായ ഓസ്‌ട്രേലിയ, ജപ്പാന്‍, ദ.കൊറിയ, സഊദി അറേബ്യ തുടങ്ങിയവര്‍ക്ക് ഇത് വരെ ടിക്കറ്റുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. നാല് ടീമുകളാണ് ഏഷ്യയില്‍ നിന്ന് നേരിട്ട ലോകകപ്പിന് തെരഞ്ഞെടുക്കപ്പെടുക. ഒരു ടീമിന് പ്ലേ ഓഫ് അവസരമുണ്ടാവും
- 8 years ago
chandrika
Categories:
Video Stories