ഏഴ് വർഷത്തിന് ശേഷം റിയാദിലെ ഇറാൻ എംബസി വീണ്ടും തുറന്നു.2016ൽ വിച്ഛേദിക്കപ്പെട്ട സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് ചൊവ്വാഴ്ച എംബസി തുറന്നത്.ചൊവ്വാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇതിന് മുന്നോടിയായി എംബസി കെട്ടിടത്തിൽ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു.ഈ വർഷം മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ നടന്ന ചർച്ചക്കൊടുവിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിനെ തുടർന്നാണ് നയതന്ത്ര ബന്ധം പുനരാരംഭിച്ചതും ഇരു രാജ്യത്തും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചതും.
റിയാദ് എംബസി വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ ഉപമന്ത്രി അലിറേസ ബിഗ്‌ദേലി ദേശീയ പതാക ഉയർത്തി.ജിദ്ദയിൽ ഇറാൻ കോൺസുലേറ്റ് ബുധനാഴ്ച തുറക്കും.