ഇറാന്‍ മിലിറ്ററി തലവന്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പകരം വീട്ടാന്‍ മിസൈല്‍ തയ്യാറാക്കി ഇറാന്‍. 1650 കിലോമീറ്റര്‍ ദൂരം എത്താന്‍ ശേഷിയുള്ള മിസൈല്‍ തയ്യാറാക്കി വിജയിച്ചതായി ഇറാന്‍ അറിയിച്ചു. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം കൊല്ലപ്പെട്ട സുലൈമാനിക്ക് പകരം വീട്ടാന്‍ ആഗ്രഹിക്കുന്നതായി റവല്യൂഷണറി സേനയുടെ വ്യോമതലവന്‍ അമീറലി ഹാജിസാദി പറഞ്ഞു. വൈസ് പ്രസിഡന്റ് പോംപിയോയെയും ലക്ഷ്യമിടുന്നുണ്ടെന്ന് ഇറാന്‍ നേതാവ് അവകാശപ്പെട്ടു. കഴിഞ്ഞദിവസം ഇറാന്റെ മിസൈലാണ് റഷ്യ യുക്രെയിനില്‍ പ്രയോഗിച്ചത്. ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.