ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ എംടി റിയയിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. എന്നാല്‍ ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയക്കാന്‍ തയ്യാറായിട്ടില്ല. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയയിലെ ജീവനക്കാരെയാണ് ഇപ്പോള്‍ വിട്ടയച്ചത്. അതേസമയം അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപറോയിലെ ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഇവരടക്കം രണ്ട് കപ്പലുകളിലായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്. ഇതിലെ ജീവനക്കാരില്‍ നാല് പേര്‍ മലയാളികളാണ്. ജൂലായ് 14ന് എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാന്‍ പിടിച്ചെടുത്തത്. നാണ് ഇറാന്‍ ഈ കപ്പല്‍ പിടിച്ചെടുത്തത്.
അതിനിടെ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ ജീവനക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കോണ്‍സല്‍ സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് ഉദ്യോഗസ്ഥസംഘം ജീവനക്കാരെ സന്ദര്‍ശിച്ചത്. ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ കപ്പല്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ജീവനക്കാര്‍ ആത്മവിശ്വാസത്തോടെയാണുള്ളത്. മോചനം എത്രയും നേരത്തെ സാധ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആവശ്യമായ യാത്രാരേഖകളും മറ്റ് സൗകര്യങ്ങളും ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഏര്‍പ്പാടാക്കി നല്‍കുമെന്നും മുരളീധരന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലായ ഗ്രേസ് 1 ല്‍ 24 ഇന്ത്യക്കാരാണുള്ളത്. ഇവരെ കൂടാതെ റഷ്യ,ലാത്വിയ, ഫിലിപ്പൈന്‍സ് സ്വദേശികളും കപ്പലിലുണ്ട്. ജൂലൈ നാലിനാണ് ബ്രിട്ടന്‍ ഗ്രേസ് 1 കപ്പല്‍ പിടിച്ചെടുത്തത്.
ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതകള്‍ രൂക്ഷമാക്കിക്കൊണ്ടാണ് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്.
ഏറെക്കാലമായി ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ നടക്കുന്ന നയതന്ത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രമാണ് ഈ കപ്പല്‍പ്പോര്. കപ്പലുകള്‍ പരസ്പരം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സജീവമാണ്. വിവിധ രാജ്യങ്ങള്‍ പ്രശ്‌നം തണുപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.