X
    Categories: MoreViews

ഇറാനിലെ പ്രക്ഷോഭം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അല്‍ജസീറ

ദോഹ: അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക്. ഇറാനിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജമായി ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.

അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ചില വ്യക്തികളും ഗ്രൂപ്പുകളും തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തുന്നതായി അല്‍ജസീറ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. @അഹഷമ്വലലൃമശൃമി എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഇറാന്‍ പ്രക്ഷോഭത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി അല്‍ജസീറ അറിയിച്ചു. വ്യാജ അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ അക്കൗണ്ടുകളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് അല്‍ജസീറ ആവശ്യപ്പെട്ടു. എല്ലാ പ്ലാറ്റ്‌ഫോമുകളിലൂടെയും പക്ഷഭേദമില്ലാത്തതും തുല്യവുമായ വാര്‍ത്തകളായിരിക്കും സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുകയെന്നും അല്‍ജസീറ പ്രസ്താവനയില്‍ അറിയിച്ചു.

chandrika: