ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക്കൂടി വധശിക്ഷ. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിനെ തുടര്‍ന്നാണ് മൂന്നുപേര്‍ക്ക് ഇറാന്‍ കോടതി കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. ഇതും ചേര്‍ത്തിപ്പോള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ നാലുപേരുടെ വധശിക്ഷ ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. രണ്ടുപേരുടെ വിധി ശനിയാഴ്ചയാണ് നടപ്പാക്കിയത്.
പാരാ മിലിറ്ററി ഫോഴ്‌സ് ഉദ്യോഗസ്ഥനെ വധിച്ച കുറ്റത്തിനാണ് വധശിക്ഷ ലഭിച്ചത്. വിധിക്കെതിരായി നല്‍കിയ ഹര്‍ജി ഇറാന്‍ സുപ്രീംകോടതി തള്ളി. ഇവരുടെ ശിക്ഷ ഉടന്‍ നടപ്പാക്കും എന്നാണ് സൂചന. ദൈവങ്ങള്‍ക്കെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാന്‍ മത പൊലീസിന്റെ മരദനത്തെ തുടര്‍ന്ന് മഹ്‌സ അമീനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ശക്തിപ്രാഭിച്ചത്. പ്രക്ഷോഭത്തില്‍ ഇതിനോടകം നൂറിലേറെപേര്‍ കൊല്ലപ്പെട്ടു.