X

വസ്ത്ര നിയമ ലംഘനത്തിന് ശിക്ഷ കടുപ്പിച്ച് ഇറാൻ, ഹിജാബ് ബിൽ പാസാക്കി

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിക്കത്തി മാസങ്ങള്‍ക്ക് ശേഷം, കര്‍ശനമായ വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കി. ‘അനുചിതമായ’ വസ്ത്രം ധരിക്കുന്നവര്‍ക്ക് ബില്‍ പ്രകാരം, മൂന്ന് വര്‍ഷത്തെ വിചാരണയും 10 വര്‍ഷം വരെ തടവും ലഭിക്കാം.

152 പേര്‍ ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 34 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഏഴ് പേര്‍ വിട്ടുനിന്നു. മതപണ്ഡിതരും നിയമവിദഗ്ധരും അടങ്ങുന്ന മേല്‍നോട്ട സമിതിയായ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ബില്ലിന് അംഗീകാരം നല്‍കുമ്പോള്‍ മാത്രമേ നിയമമാകൂ.

നിലവില്‍ നിയമം അനുസരിക്കാത്തവര്‍ക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും. പൊതുസ്ഥലങ്ങളില്‍ ‘അനുചിതമായി’ വസ്ത്രം ധരിക്കുന്നവര്‍ക്ക് പീനല്‍ കോഡ് അനുസരിച്ച് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും 180 ദശലക്ഷം മുതല്‍ 360 ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയ്ക്ക് വിധേയരാക്കുമെന്ന് പുതിയ ‘ഹിജാബ്, ചാരിത്ര്യ’ ബില്ലില്‍ പറയുന്നു.

webdesk14: