X

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം; 129 മരണം, ഇടുക്കിയിലും ഭൂചലനം

ടെഹ്‌റാന്‍: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 129പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം രാത്രി 9.20-ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.3 ശതമാനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ഭൂകമ്പ പഠനകേന്ദ്രം അറിയിച്ചു. ഇറാഖിലെ സല്‍മാനിയ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. വീടുകള്‍ തകര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടിയിറങ്ങുകയായിരുന്നു.

യുഎഇ ഷാര്‍ജയിലെ അല്‍ നഹ്ദ, അബുദാബിയിലെ റീം അയലന്റ്, ദുബായി ദേരയിലെ ചിലഭാഗങ്ങളിലുമാണ് സെക്കന്റുകള്‍ മാത്രം നീണ്ട ഭൂമികുലുക്കം ഉണ്ടായത്. കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങില്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഔദ്യോഗികമായ ഭൂമികുലുക്കം സംബന്ധിച്ച പ്രതികരണം വന്നിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ ഇന്ന് രാവിലെ ഭൂചലനമുണ്ടായി. ഇടുക്കിയില്‍ നേരിയ ഭൂചലനം പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്. ഏഴ് സെക്കന്റ് വരെ പ്രകമ്പനം അനുഭവപ്പെട്ടു.

chandrika: