ടെഹ്‌റാന്‍: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇറാനില്‍ മാധ്യമ പ്രവര്‍ത്തകനെ വധശിക്ഷക്ക് വിധേയനാക്കി. രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്.
ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നും കാണിച്ച് കഴിഞ്ഞ ജൂണിലാണ് റൂഹൊല്ലയെ വധശിക്ഷക്ക് വിധിച്ചത്. 2017ല്‍ റൂഹൊല്ല ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്നതിന് കാരണമായിരുന്നു. തുടര്‍ന്നാണ് ഇയാളെ നാടുകടത്തിയത്.
നാടുകടത്തിയ ഇദ്ദേഹത്തെ 2019ല്‍ വീണ്ടും പിടികൂടുകയായിരുന്നു. ഇതോടെ ഇറാന്‍ സുപ്രീംകോടതി റൂഹൊല്ലയുടെ വധശിക്ഷ ശരിവച്ചു. ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാരിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. ഇത് സര്‍ക്കാരിന് വലിയ തരത്തില്‍ ദോഷം ചെയ്തു.