വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ഇറാന്‍ ലംഘിക്കുന്നതായി യുഎസ്. ലെബനില്‍ ആഭ്യന്തര യുദ്ധം നടത്തുന്ന ഹൂതികള്‍ക്ക് ഇറാന്‍ ആയുധങങ്ങള്‍ വിതരണം ചെയ്യുകയാണ്. ഒരു രാജ്യത്തെ അട്ടിമറിക്കാന്‍ ഇറാന്‍ കൂട്ടുനില്‍ക്കുകയാണ്. ഉത്തരവാദിത്വ രഹിതമായാണ് ഇറാന്റെ പ്രവര്‍ത്തനം.
യുഎന്‍ നിയമങ്ങള്‍ ഇറാന്‍ ലംഘിക്കുന്നത് കണ്ടെത്തി. ഇതിന്റെ ശക്തമായ തെളിവുകള്‍ പക്കലുണ്ടെന്നും യുഎസ് അംബാസിഡര്‍ നിക്കി ഹെയ്‌ലി വ്യക്തമാക്കി. ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ എതിരായാണ്. ഭീഷണിയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളും പ്രവര്‍ത്തികളുമാണ് യുഎസ് നടപ്പാക്കുന്നത്. എന്നാല്‍, ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ മറിച്ചും. മധ്യപൂര്‍വേഷ്യയില്‍ ചില രാഷ്ട്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണ്. യമനില്‍ നിന്നു സഊദിയിലേക്ക് മിസൈല്‍ ആക്രമണം നടന്നു. യമനിലെ ഹൂതികള്‍ക്ക് മിസൈല്‍ എവിടെ നിന്നാണ് ലഭിച്ചത്. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ തന്നെയെന്നും ഹെയ്‌ലി പറഞ്ഞു.