വാഷിങ്ടണ്‍: അമേരിക്ക ഉപരോധം ശക്തമാക്കുന്നതിന് മുമ്പ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്റെ ശ്രമം. അഞ്ച് പുതിയ വിമാനങ്ങള്‍ ഇതിനകം ഇറാന്‍ വാങ്ങിക്കഴിഞ്ഞു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി ഇറാന്‍ നിരവധി വ്യാപാര കരാറുകളുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഇറാന്‍ സാധാരണ രാജ്യത്തെപ്പോലെ പെരുമാറുന്നതുവരെ ഉപരോധം തുടരുമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സാമ്പത്തിക വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതില്‍ ഇറാന്‍ ജനത അതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോംപിയോ. ഇറാന്റെ പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
- 6 years ago
chandrika
Categories:
Video Stories