X

എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ പ്രത്യേകാനുകൂല്യം നിര്‍ത്തും: മുന്നറിയിപ്പുമായി ഇറാന്‍

ന്യൂഡല്‍ഹി: തെഹ്‌റാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ ഇതുവരെ നല്‍കി വന്ന പ്രത്യേകാനുകൂല്യം നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍.

എണ്ണ ഇറക്കുമതിയില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ ഇന്ത്യക്കു നല്‍കിവരുന്ന പ്രത്യേകാനുകൂല്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ ഉപസ്ഥാനപതി മസൂദ് റെസ്‌വാനിയന്‍ റഹാഗി അറിയിക്കുകയായിരുന്നു. ചാബഹാര്‍ തുറമുഖത്തിനായി ഇന്ത്യ നടത്തിയ നിക്ഷേപവാഗ്ദാനങ്ങള്‍ ഇതുവരെ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

chandrika: