കേരളത്തിന് പുറത്ത് മുസ്ലിം ലീഗിന് യശ്ശസുയര്‍ത്തിയ അപൂര്‍വം നേതാക്കളില്‍ ബനാത്ത് വാല സാഹിബിനും ,സേട്ടു സാഹിബിനും ,അഹ്മദ്സാഹിബും കഴിഞ്ഞാല്‍ ലഭ്യമാവുന്ന അപൂര്‍വം നാമങ്ങളില്‍ ഒന്നായിരുന്നു മീററ്റ്കാരുടെ സ്വന്തം ഇക്ബാല്‍ അഹമ്മദ് സാഹിബ് എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ദ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
കലുഷിതമായ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹരിത പതാക നെഞ്ചോട് ചേര്‍ത്തു വെച്ച അദ്ദേഹം ഒരുകാലത്തു മീററ്റ് ഭരണയന്ത്രങ്ങള്‍ പോലും ലീഗ് പക്ഷത്ത് എത്തിച്ച നേതാവാണ് .ഉറച്ച ആദര്‍ശവും ദൃഢമായ തീരുമാനങ്ങളും ,നന്നായി കാര്യങ്ങള്‍ സംസാരിക്കാനുള്ള കഴിവുമുള്ള ആകര്‍ഷണീയ വ്യക്തിത്വമായിരുന്നു ഇക്ബാല്‍ അഹമ്മദ് സാഹിബിനെ വേറിട്ട് നിര്‍ത്തിയിരുന്നത് അദ്ദേഹം അനുസമരിച്ചു.
മുസ്ലിം ലീഗിന്റെ പദവികള്‍ അദ്ദേഹം ചോദിച്ചു വാങ്ങാറില്ല എന്നാല്‍ 2008 മുതല്‍ അദ്ദേഹം ഭാരവാഹി ആവാത്ത ഒരു ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് കമ്മിറ്റി ഇല്ല എന്നതാണ് വാസ്തവം .സെക്രട്ടറി , നിലവില്‍ വൈസ് പ്രസിഡന്റ് പദവികള്‍ വരെ അദ്ദേഹം വഹിച്ചു . അദ്ദേഹമില്ലാത്ത നോര്‍ത്തിന്ത്യന്‍ പ്രാധിനിത്യം അപ്പൂര്‍വമാണ് എന്നതാണ് സത്യം ….അത്രക്ക് ഹരിത രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ നേതാവായിരുന്നു ഇക്ബാല്‍ സാഹിബ് ..കേരള മുസ്ലിം ലീഗിന്റ മാതൃക മീററ്റിലും ലീഗുകാര്‍ക്കിടയിലും കൃത്യമായി അവതരിപ്പിക്കുകയും സമുദായത്തിന്റെ ഉന്നമനത്തിനായി പോരാടുകയും ചെയ്ത നല്ല ശക്തമായ വിദ്യാഭ്യാസമുള്ള ഒരു സമുദായം മീററ്റില്‍ വളര്‍ത്തി കൊണ്ടുവരാന്‍ പ്രയത്‌നിച്ചു എന്ന് പറയാതിരിക്കാന്‍ കഴിയില്ല .അദ്ദേഹത്തിന്റെ മകന്‍ പ്രശസ്തമായ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനാണ് .
ഗാംഭീര്യം നിറഞ്ഞ ശബ്ദത്തോടെ നിയമ ഇടനാഴികളില്‍ അടിയുറച്ച ശബ്ദമായി സമുദായത്തിനായി നിലകൊണ്ട ഉജ്വലനായ നിയമജ്ഞന്‍ ആയ ഇക്ബാല്‍ സാഹിബ് ജനഹൃദയങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കും .കാലങ്ങളായി നോര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ്കാരനായി ആദര്‍ശത്തില്‍ ഉറച്ചു നിന്നു പോരാടിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ മുസ്ലിം ലീഗ് കാരനാണ് ഇക്ബാല്‍ സാഹിബ് അദ്ദേഹത്തിന്ന് പരമ കരുണ്ണ്യവാനായ പടച്ചതമ്പുരാന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു സാദിഖലി തങ്ങള്‍ പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാല്‍ അഹമ്മദ് അന്തരിച്ചു
മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാല്‍ അഹമ്മദ് (82) അന്തരിച്ചു. ലക്നൗ ആര്‍മി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ്. മീററ്റ് ജില്ലാ കോടതിയിലെ അഭിഭാഷകനായിരുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാന മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം യു.പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അഭിഭാഷകന്‍ എന്ന നിലയിലും പൊതുവേദികളിലെ പ്രഭാഷകന്‍ എന്ന നിലയിലും ഇഖ്ബാല്‍ അഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ് ഇഖ്ബാല്‍. മക്കളായ ജാവേദ് ഇഖ്ബാല്‍ ഇന്ത്യന്‍ സേനയിലെ ബ്രിഗേഡിയറും നവേദ് ഇഖ്ബാല്‍ ജാമിഅഃ മില്ലിയ്യ സര്‍വ്വകലാശാല പ്രൊഫസറുമാണ്. അഡ്വ. ആബിദ് ഇഖ്ബാല്‍, അഡ്വ. ജംഷാദ് ഇഖ്ബാല്‍ എന്നിവരാണ് മറ്റു മക്കള്‍.
പ്രതിസന്ധികളില്‍ പതറാതെ അവസാന ശ്വാസം വരെ ഹരിത പതാക മാറോട് ചേര്‍ത്താണ് ഇഖ്ബാല്‍ അഹമ്മദ് പ്രവര്‍ത്തിച്ചത്. ഉത്തര്‍ പ്രദേശില്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജനകീയനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യു.പിയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെട്ടു. നിരാശ്രയരായ നിരവധി പേരുടെ അഭയ കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ഭവനം. കേരളത്തിലെ മുസ്ലിംലീഗ് നേതാക്കളുമായി ഇഖ്ബാല്‍ അഹമ്മദ് ആത്മബന്ധം പുലര്‍ത്തിയിരുന്നു.