X
    Categories: CultureMoreViews

ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്‍

പാറ്റന: ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്‍. ബീഹാറിലെ കാടിഹാറിലാണ് പൊലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്‍ഥ് മോഹന്‍ ജയിന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ആഘോഷിച്ചത്. സി.ബി.ഐയിലേക്കാണ് സിദ്ധാര്‍ഥിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കേണ്ട ദുരുപയോഗം ചെയ്തത് വന്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഒമ്പത് തവണയാണ് എസ്.പി ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ഓഫീസര്‍ക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: