മെഡിക്കല്‍ കേളോജ്: മൂന്ന് ദിവസങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ക്യമ്പസില്‍ വെച്ച് നടക്കുന്ന ക്യൂരിയസ് ദി കാര്‍ണിവലിന് തുടക്കമായി. ആദ്യ ദിനത്തില്‍ ഡോ: സുരേഷ് കുമാറി്‌ന്റെയും ഡോ: അൻവർ ഹുസൈന്റേയും നേതൃത്വത്തില്‍ ‘ഡെത്ത് കഫെ’ ചര്‍ച്ച നടന്നു. മരണത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ കാഴ്ച്ചക്കാരും അനുഭവങ്ങള്‍ പങ്കുവെച്ചു. ഓപ്പൺ തീയറ്ററില്‍ ദേശീയ പുരസ്‌ക്കാര ജേതാവ് സുരഭി, മീഡിയ വൺ വിനോദ് കോവൂര്‍ എന്നിവർ ചേർന്ന് നയിക്കുന്ന ‘മൂസാക്കാന്റെ പുന്നാരേം പാത്തൂന്റെ പായ്യരോം’ അരങ്ങേറി. തുടർന്നു മെഹ്ഫില്‍-ഇ-സമ ടീമിന്റെ ഗസല്‍ സംഗീത സന്ധ്യയും നടന്നു . കാര്‍ണിവലില്‍ അന്‍പതോളം വിവിധ സ്റ്റാളുകള്‍ സജ്ജികരിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച 2 മണിമുതല്‍ ആരംഭിക്കുന്ന കാര്‍ണിവെലില്‍ ‘റാസയും ബീഗവും’ നയിക്കുന്ന ഗസല്‍ സന്ധ്യയും നടക്കും. കൂടാതെ നാടന്‍പാട്ട്, നൃത്ത സംഗീത മേള എന്നിവയും നടക്കും. ഞായറാഴ്ച്ച അവസാനിക്കുന്ന പരിപാടി കിടപ്പിലായ രോഗികള്‍ക്കായുളള ചികിത്സാ ചിലവ് കണ്ടെത്തുക, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിനെ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെയുമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും പാലിയേറ്റിവ് വളണ്ടിയര്‍മാര്‍, സന്നദ്ധ സേവകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എിവരാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
- 6 years ago
chandrika
Categories:
Video Stories