ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി മറുപടി ബാറ്റിംഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലുംഅവസാനം ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. രണ്ടാം ബാറ്റിംഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് അവസാന പന്തിൽ ജയിക്കാൻ നാല് ററൺസ് ആവശ്യമായിരിക്കേ ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്. 215 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിംഗ്‌സ് 4 റൺസെടുത്ത് നിൽക്കേയാണ് കനത്ത പെയ്തത്.കളി പുനരാരംഭിച്ചപ്പോൾ സിഎസ്കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 87 പന്തിൽ 167 റൺസായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തിരുന്നു . ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തി . തുടർന്നാണ് മഴനിയമപ്രകാരം 15 ഓവറിൽ 171 റൺസെന്ന ലക്ഷ്യം ചെന്നൈയ്ക്ക് നിശ്ചയിക്കുന്നത്.നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചതോടെ അഞ്ച് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.