മുംബൈ: ഇന്ന് മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ദിനരാത്രങ്ങള്‍. കോവിഡ് കാലത്തിന് ശേഷം പഴയ ഫോര്‍മാറ്റില്‍ പുതിയ രുപത്തിലാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പ്. പത്ത് ടീമുകള്‍. രണ്ട് ഗ്രൂപ്പുകള്‍. ഒരു ടീമിന് 14 മല്‍സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക്. ആദ്യ പ്ലേ ഓഫിലെ ജേതാവ് ഫൈനലില്‍. അതില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ ജയിക്കുന്നവരും തമ്മില്‍ അവസാന പ്ലേ ഓഫ്. അതില്‍ ജയിക്കുന്നവരും ഫൈനലില്‍. അവസാന അങ്കത്തില്‍ ജയിച്ചാല്‍ 20 കോടി പാരിതോഷികം. രണ്ടാം സ്ഥാനക്കാരും നിരാശപ്പെടേണ്ടി വരില്ല-13 കോടി കിട്ടും. രണ്ട് പുതിയ നിയമങ്ങള്‍-ഇംപാക്ട് പ്ലെയറും, ടോസിന് ശേഷവും ടീമില്‍ മാറ്റം വരുത്താമെന്നതും ഏത് താരത്തില്‍ ബാധിക്കുമെന്ന ചോദ്യം ഉയരുന്നു. ഇന്ന് 7-30 ന് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: മഹേന്ദ്രസിംഗ് ധോണി (ക്യാപ്റ്റന്‍), മോയിന്‍ അലി, ഭരത് വര്‍മ, ദീപക് ചാഹര്‍, ഡിവോണ്‍ കോണ്‍വേ, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, റിഥുരാജ് ഗെയിക്‌വാദ്, രാജ്‌വര്‍ധന്‍ ഹങ്കാര്‍ക്കര്‍, രവീന്ദു ജഡേജ, സിസാന്‍ഡ മഗാല, അജയ് മന്‍ഡല്‍, മതീഷ പതിരാന, ഡ്വിന്‍ പ്രിട്ടോറിയസ്, അജിങ്ക്യ രഹാനേ, ഷെയിക് റഷീദ്, അമ്പാട്ട് റായിഡു, മിച്ചല്‍ സാന്റര്‍, ഷുബരന്‍ഷു സേനാപതി, സിമ്രജിത് സിംഗ്, നിഷാന്ത് സിദ്ദു, പ്രശാന്ത് സോളങ്കി, ബെന്‍ സ്‌റ്റോക്‌സ്, മഹേഷ് തീക്ക്ഷണ, കൈല്‍ ജാമിസണ്‍, മുകേഷ് ചൗധരി.
ഗുജറാത്ത് ടൈറ്റന്‍സ് : ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍),ശ്രികര്‍ ഭരത്, അല്‍സാരി ജോസഫ്, ജോഷ് ലിറ്റില്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി, ദര്‍ഷന്‍ നാല്‍കാന്‍ഡേ, നൂര്‍ അഹമ്മദ്, ഉര്‍വില്‍ പട്ടേല്‍, റാഷിദ്ഖാന്‍, വൃദ്ധിമാന്‍ സാഹ, ശ്രിനിവാസന്‍ സായ് കിഷോര്‍, സായ് സുദര്‍ശന്‍, പ്രദീപ് സാംഗ്‌വാന്‍, വിജയ് ശങ്കര്‍, മോഹിത് ശര്‍മ, ശിവം മാവി, ശുഭ്മാന്‍ ഗില്‍, ഒഡേമന്‍ സ്മിത്ത്, രാഹുല്‍ തേവാതിയ, മാത്യു വെയിഡെ, കെയിന്‍ വില്ല്യംസണ്‍, ജയന്ത് യാദവ്, യാഷ് ദയാല്‍.