X

ജയിച്ചാല്‍ ചെന്നൈ സേഫ്; എതിരാളി കൊല്‍ക്കത്ത

ചെന്നൈ: ചെപ്പോക്കില്‍ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും ഇന്ന് വലിയ സമ്മര്‍ദ്ദമില്ല. തോല്‍വി ഒഴിവാക്കിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവും. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 12 മല്‍സരങ്ങളാണ് ചെന്നൈ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ രണ്ട് മല്‍സരങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ന് ജയിച്ചാല്‍ പേടിക്കാനില്ല. ബാറ്റര്‍മാര്‍ തന്നെയാണ് ചെന്നൈയുടെ ശക്തി. നല്ല തുടക്കം നല്‍കുന്ന റിഥുരാജ് ഗെയിക്വാദും ഡിവോണ്‍ കോണ്‍വേയും കഴിഞ്ഞാല്‍ ആക്രമണകാരികളായ മോയിന്‍ അലി, അമ്പാട്ട് റായിഡു, അജിങ്ക്യ രഹാനേ തുടങ്ങിയവരുണ്ട്. നായകന്‍ മഹേന്ദ്രസിംഗ് ധോണിയും രവീന്ദു ജഡേജയും ഏത് ഘട്ടത്തിലും പൊട്ടിത്തെറിക്കാന്‍ പ്രാപ്തിയുള്ളവരാണ്.

കൊല്‍ക്കത്തയുടെ പ്രശ്നങ്ങള്‍ ബാറ്റിംഗില്‍ തന്നെയാണ്. നല്ല തുടക്കം ടീമിന് ലഭിക്കുന്നില്ല. ജാസോണ്‍ റോയ്, ഗുര്‍ബാസ് സഖ്യമാണ് സ്ഥിരമായി ഇന്നിംഗ്സ് തുടങ്ങുന്നത്. ഇവര്‍ക്ക് സ്ഥിരത പ്രകടിപ്പിക്കാനാവുന്നില്ല. തുടര്‍ന്ന് വരുന്നവരില്‍ നായകന്‍ നീതിഷ് റാണ, ആന്ദ്രെ റസല്‍, റിങ്കു സിംഗ് എന്നിവര്‍ അപകടകാരികളാണ്. ഇവരില്‍ ആരെങ്കിലുമൊരാള്‍ വലിയ ഇന്നിംഗ്സ് കളിച്ചാല്‍ പേടിക്കാനില്ല

webdesk11: