X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ബെംഗളുരു ഇന്ന് ലക്‌നൗവിനെതിരെ

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് ശക്തരായി തിരികെ വരാന്‍ ഇന്ന് വിരാത് കോലിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിന് അവസരം. പ്ലേ ഓഫ് കസേരകള്‍ ഉറപ്പിക്കാനുള്ള ഘട്ടം ആരംഭിച്ചിരിക്കെ ഇന്ന് ലക്‌നൗവില്‍ ബെംഗളൂരുവിനെ എതിരിടുന്നത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്.

എട്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്‌നൗ 10 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. എട്ട് കളികളില്‍ എട്ട് പോയിന്റുള്ള ബെംഗളുരുവാകട്ടെ അഞ്ചാമതും. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് പ്ലേ ഓഫ് എന്നിരിക്കെ ഇനി സംഭവിക്കാവുന്ന തോല്‍വികള്‍ എല്ലാ ടീമുകള്‍ക്കും ആഘാതമാവും. നിലവില്‍ ചാമ്പ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സ് 12 പോയന്റുമായി ഒന്നാമതാണ്. മുന്‍നിരക്കാരുടെ മികച്ച പ്രകടനമാണ് നായകന്‍ വിരാത് കോലി പ്രതീക്ഷിക്കുന്നത്.

ഇത് വരെയുള്ള ടീമിന്റെ കരുത്ത് കോലിയെ കൂടാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസി എന്നിവരാണ്. ഇവരില്‍ ആരെങ്കിലുമൊരാള്‍ ക്ലിക് ചെയ്താല്‍ വലിയ സ്‌ക്കോര്‍ നേടാന്‍ ടീമിനാവും. പക്ഷേ അതിനേക്കാളും വലിയ സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിയുന്നവര്‍ ലക്‌നൗ സംഘത്തിലുണ്ട്. മാരക ഫോമിലാണ് മാര്‍ക്കസ് സ്‌റ്റോനിസ്, നിക്കോളാസ് പുരാന്‍ തുടങ്ങിയ ബാറ്റര്‍മാര്‍. ഏത് ബൗളിംഗിനെയും അനായാസം നേരിടുന്ന ഇവര്‍ക്കൊപ്പം യുവതാരം ബദോനിയും ചേരുമ്പോള്‍ ലക്‌നൗവിനെ പേടിക്കണം. മല്‍സരം 7-30 മുതല്‍.

webdesk11: