ന്യുഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് മുതല്‍ അവസാന ഘട്ട മല്‍സരങ്ങള്‍. മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്്‌സിന് എതിരാളി പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സ്. ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും. ഇതില്‍ ജയിച്ചാല്‍ ലക്‌നൗക്കാര്‍ക്ക് സാധ്യത ശക്തമാവും. കൊല്‍ക്കത്തക്ക് കാത്തിരിക്കേണ്ടിയും വരും. നാളെയാണ് പ്രാഥമിക റൗണ്ടിലെ അവസാന മല്‍സരങ്ങള്‍.
ചെന്നൈ എളുപ്പത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തക്ക് മുന്നില്‍ തോറ്റത്. 13 മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റാണ് ചെന്നൈക്കുള്ളത്. ഗുജറാത്ത്് ടൈറ്റന്‍സിന് പിറകില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത്. ഇന്ന് ജയിച്ചാല്‍ സമ്പാദ്യം 17 ലെത്തും. വലിയ അട്ടിമറികള്‍ നടക്കാത്തപക്ഷം യോഗ്യത നേടാം. തോറ്റാല്‍ പിന്നെയും കാത്തിരിക്കേണ്ടി വരും. ബെംഗളുരു, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ അവസാന മല്‍സരത്തില്‍ തോറ്റാല്‍ മാത്രമാണ് പിന്നെ സാധ്യത. രണ്ടാം മല്‍്‌സരത്തില്‍ ലക്‌നൗ ജയിച്ചാല്‍ ചെന്നൈയുടേത് പോലെ സമാനമായ സാഹചര്യം വരും. നിലവില്‍ 15 പോയിന്റാണ് സമ്പാദ്യം. ജയിച്ചാലത് 17 ആയി ഉയരും. കൊല്‍ക്കത്തക്ക് ജയിച്ചാലും 14 ലാണ് എത്തുക. അപ്പോഴും കാത്തിരിക്കണം.