X
    Categories: NewsSports

ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് തുടക്കം

മുംബൈ: ആവേശത്തിന്റെ ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് വാംഖഡെയില്‍ തുടക്കം. പത്ത് ടീമുകള്‍, പുത്തന്‍ താരങ്ങള്‍, കാണികളുടെ ഗ്യാലറി ആവേശം….. ഇന്ന് രാത്രി ഏഴര മുതല്‍ രണ്ട് മാസക്കാലം ക്രിക്കറ്റ് ഉല്‍സവത്തിന് തിരി തെളിയുമ്പോള്‍ പല ടീമുകളിലും പുതിയ നായകരും താരങ്ങളുമാണ്.

യു.എ.ഇയില്‍ നിന്നും ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയിലേക്ക് മടങ്ങി വരുമ്പോള്‍ പവര്‍ പ്ലേ ഘട്ടത്തില്‍ ഫാസറ്റ് ബൗളര്‍മാരും അവസാനത്തില്‍ മഞ്ഞ് വീഴ്ച്ച ഉപയോഗപ്പെടുത്തി സ്പിന്നര്‍മാരും അരങ്ങ് തകര്‍ക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ തന്നെ ഇന്ന് വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ വലിയ സ്‌ക്കോര്‍ പ്രതീക്ഷിക്കാനാവില്ല.

ഐ.പി.എല്‍ നിയമങ്ങളിലും മാറ്റമുണ്ട്. ക്യാച്ച്് എടുക്കുന്ന വേളയില്‍ ബാറ്റര്‍മാര്‍ ക്രോസ് ചെയ്താലും പുതിയ ബാറ്റര്‍ക്ക് സ്‌ട്രൈക്ക് എടുക്കാവുന്ന പുതിയ നിയമം മല്‍സര ഫലത്തില്‍ പ്രതിഫലിച്ചേക്കാം. പഴയ നിയമ പ്രകാരം ബാറ്റര്‍ ക്രോസ് ചെയ്താല്‍ പുതിയ ബാറ്റര്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലാണ് എത്താറ്.

നായക പട്ടത്തിലും മാറ്റമുണ്ട്. ചെന്നൈ മല്‍സരിക്കുമ്പോഴെല്ലാം ടോസ് ഇടാന്‍ വരാറ് മഹേന്ദ്രസിംഗ് ധോണിയാണെങ്കില്‍ ഇന്ന് രവിന്ദു ജേഡജയുടെ ഊഴമായിരിക്കും വാംഖഡെയില്‍. കൊല്‍ത്തയുടെ അമരക്കാരനായി ഇയാന്‍ മോര്‍ഗനല്ല- ശ്രേയാംസ് അയ്യരാണ്. ജദ്ദുവിലെ നായകന് ഇന്ന് പ്രശ്‌നങ്ങളുണ്ട്. ആദ്യ ഇലവനില്‍ സ്ഥിരമായി കളിച്ചിരുന്ന രണ്ട് പേര്‍ ഇന്നില്ല. ദിപക് ചാഹറിന് പരുക്കാണ്. മോയിന്‍ അലി ക്വാറന്റൈനിലാണ്. സ്ഥിരം ഓപ്പണര്‍ ഫാഫ് ഡുപ്ലസിയാവട്ടെ ബാംഗ്ലൂര്‍ നായകനായി പോയിരിക്കുന്നു. അയ്യര്‍ക്കും പ്രശ്‌നങ്ങളുണ്ട്. അലക്‌സ് ഹെയില്‍സ് ഇല്ല, അരോണ്‍ ഫിഞ്ചിന്റെ അഭാവവുമുണ്ട്. ടീം സൗത്തിക്ക് പകരം ലങ്കയുടെ ചാമിക കരുണരത്‌നെ വരും. ചെന്നൈ സംഘത്തില്‍ മോയിന് പകരം കിവി ബാറ്റര്‍ ഡിവോണ്‍ കോണ്‍വേ വരും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിഥുരാജ് ഗെയിക്ക്‌വാദ്, റോബിന്‍ ഉത്തപ്പ, ഡിവോണ്‍ കോണ്‍വേ, അമ്പാട്ട് റായിഡു, രവിന്ദു ജഡേജ, ശിവം ദുബേ, എം.എസ് ധോണി, ഡ്വിന്‍ ബ്രാവോ, രാജ്‌വര്‍ധന്‍ ഹംഗാര്‍ക്കര്‍, ക്രിസ് ജോര്‍ദ്ദാന്‍,ആദം മില്‍നേ

കൊല്‍ക്കത്ത: വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനേ, ശ്രേയാംസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രെ റസല്‍, സുനില്‍ നരേന്‍, ചാമിക കരുണരത്‌നേ, ശിവം ദുബേ, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്

Chandrika Web: