ന്യൂഡല്‍ഹി: 2023ലെ ഐ.പി.എല്‍ സീസണു വേണ്ടിയുള്ള താരങ്ങളുടെ ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന താര ലേലവും ബെംഗളൂരുവിലായിരുന്നു. ഇത് രണ്ടാം തവണയാണ് ബി.സി.സി.ഐ ഒരേ വര്‍ഷം തന്നെ രണ്ട് താര ലേലം സംഘടിപ്പിക്കുന്നത്.
മിനി താര ലേലമായതിനാല്‍ മുഴുവന്‍ തുകയും ടീം ഫ്രാഞ്ചൈസികള്‍ വിനിയോഗിക്കില്ല. തങ്ങളുടെ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ അടുത്ത മാസം പുറത്തിറക്കും. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക.
രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ട് ലേലത്തിനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ചെന്നൈയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുമെന്ന് പ്രഖ്യാപിച്ച എം എസ് ധോണിയുടെ അവസാന ഐപിഎല്‍ കൂടിയാവും അടുത്ത തവണത്തേത്. മാര്‍ച്ച് അവസാന വാരമായിരിക്കും ഐപിഎല്‍ സീസണ്‍ തുടങ്ങുക.