X

ഐപിഎല്‍ ടീം രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഡല്‍ഹി നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹി: യുഎഇയില്‍ നടന്ന ഐപിഎല്‍ 13ാം സീസണിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു) തലവന്‍ അജിത്ത് സിങ്ങാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നഴ്‌സ് സമീപിച്ച കാര്യം ഇന്ത്യന്‍ താരം ഉടന്‍ തന്നെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം ഇപ്പോള്‍ അവസാനിച്ചുവെന്നും അജിത്ത് സിങ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന വ്യാജേനയാണ് ഇവര്‍ ഇന്ത്യന്‍ താരത്തെ സമീപിച്ചത്. വാതുവെയ്പ്പിനു വേണ്ടിയാണ് നഴ്‌സ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നും അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു.

സെപ്റ്റംബര്‍ 30നാണ് നഴ്‌സ് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് വഴി താരത്തെ ബന്ധപ്പെട്ടത്. തേസമയം സ്വകാര്യതയെ മാനിച്ച് ഈ താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേര് പുറത്തുവിട്ടിട്ടില്ല.

 

Test User: