അബുദാബി: ഐപിഎല്ലിലെ 37ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിനെതിരെ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് – ജോസ് ബട്ട്‌ലര്‍ സഖ്യമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ ബട്ട്‌ലര്‍ 48 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴ് ഫോറുമടക്കം 70 റണ്‍സോടെ പുറത്താകാതെ നിന്നു. ബട്ട്‌ലര്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ സ്മിത്ത് 34 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.