X
    Categories: MoreViews

ഐപിഎല്‍ താരലേലം; ബെന്‍സ്‌റ്റോക്‌സ് 12.5 കോടിക്ക് രാജസ്ഥാനില്‍, ഗെയിലിനെ ആരും വിളിച്ചില്ല

 

ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇന്നും നാളെയുമായി രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുന്നത്. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുന്‍നിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ടീമുകള്‍ മൊത്തം ഉടച്ചുവാര്‍ത്തതിനാല്‍ ടീമുകളുടെ ഘടന തന്നെ മാറുന്നതാണ് ഇത്തവണത്തെ ലേലത്തിലെ പ്രത്യേകത.

ലേലത്തിന്റെ ആദ്യദിനം കഴിഞ്ഞ വര്‍ഷം ടീമുകളുടെ നോട്ടപ്പുള്ളിയായിരുന്ന ബെന്‍സ്‌റ്റോക്‌സിനെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി 12.5 കോടി രൂപയ്ക്കാണ് സ്‌റ്റോക്‌സ് രാജസ്ഥാനിലെത്തിയത്. സ്‌റ്റോക്‌സിനൊപ്പം നാല് കോടി രൂപയ്ക്ക് അജിങ്ക്യ രഹാനെയും രാജസ്ഥാന്‍ റോയല്‍സിലേക്ക് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം സൂപ്പര്‍താരം ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ ഹൈദരാബാദിലെത്തിയത്. മറ്റൊരു സൂപ്പര്‍താരമായ ആര്‍ അശ്വിന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.

കീറോണ്‍ പൊള്ളാര്‍ഡ്‌സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്ക്ക് ആര്‍ഡി എം വഴി നിലനിര്‍ത്തി. അതേസമയം മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ പാഫ് ഡു പ്ലെസിസ് 1.6 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തി.രണ്ടു കോടിക്ക് ഹര്‍ഭജന്‍ സിങ്ങിനെ ചെന്നൈയും ടീമിലെത്തിച്ചു.

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒമ്പത് കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലെത്തിയപ്പോള്‍ ബംഗ്ലാദേശിന്റെ ഷാക്കിബുല്‍ ഹസ്സന്‍ രണ്ടു കോടിക്ക് സണ്‍റൈസേവ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

chandrika: