ബെഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിലെ രണ്ടാം ദിവസം വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെ 2 കോടിക്ക് ബഞ്ചാബ് കിംങ്‌സ് എലവന്‍ സ്വന്തമാക്കി. ആദ്യ ദിവസത്തില്‍ ആരും ലേലത്തിലെടുക്കാതിരുന്ന ഗെയ്‌ലിനായി രണ്ടാം ദിവസവും ആരും വന്നില്ല. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഗെയ്‌ലിനെ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍ താരമായി മാറി. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്‌റ്റോക്കിന്റെ റെ്‌ക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും 11.5 കോടി രൂപ ഉനദ്ഘട്ടിന് ലഭിച്ചു. രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ പൊന്നും വിലകൊടുത്ത് സ്വന്തമാക്കിയത്.
പതിനൊന്നാം സീസണു മുന്നോടിയായുള്ള ഐപിഎല്‍ താരലേലത്തിന് സമാപനം. ആദ്യ ദിനത്തിലെ താരലേലത്തില്‍ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്‌റ്റോക്‌സാണ് ലേലം അവസാനിക്കുമ്പോഴും ഏറ്റവും കൂടുതല്‍ പണം വാരിയ താരം.
അതേ സമയം മലയാളി താരങ്ങളില്‍ ഒന്നാമന്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ സഞ്ജു സാംസണായിരുന്നു. തന്റെ പഴയ ക്ലബായ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ സഞ്ജുവെത്തിഎട്ട് കോടിക്ക്. പക്ഷേ അദ്ദേഹത്തിന്റെ നിരാശ പഴയ പലരും റോയല്‍സ് സംഘത്തില്‍ ഇല്ല എന്നുള്ളതാണ്. രാഹുല്‍ ദ്രാവിഡിന് കീഴിലായിരുന്നു സഞ്ജു ഇത് വരെ റോയല്‍സില്‍ കളിച്ചിരുന്നത്. ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 സംഘത്തിന്റെ പരിശീലകനായതിനാല്‍ അദ്ദേഹത്തിന് ഐ.പി.എല്‍ കരാര്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. രാഹുലിന്റെ അസാന്നിദ്ധ്യം വേദനാജനകമാണെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ അംഗത്വം ലഭിച്ച കൊച്ചിക്കാരന്‍ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ 95 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. മലയാളിയായ കരുണ്‍ നായരെ 5.6 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി
ന്യൂസിലാന്‍ഡില്‍ നടക്കുന്ന ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തിലെ കുട്ടി താരങ്ങള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു ഇന്നലെ. കമലേഷ് നഗര്‍ക്കോട്ടി എന്ന അതിവേഗ സീമര്‍ക്കായിരുന്നു വന്‍വില. 3.2 കോടിക്ക് കൊല്‍ക്കത്തയാണ് നാഗര്‍ക്കോട്ടിയെ വാങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെയും കൊല്‍ക്കത്ത വാങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ പ്രിഥി ഷായെ 1.2 കോടിക്ക് ഡല്‍ഹിയാണ് വാങ്ങിയത്.
കുല്‍ദിപ് യാദവിനെ (5.8 കോടി) കൊല്‍ക്കത്തയും യുസവേന്ദ്ര ചാഹലിനെ (6 കോടി) ബംഗളൂരുവും അമിത് മിശ്രയെ (4 കോടി) ഡല്‍ഹിയും റാഷിദ് ഖാനെ (9 കോടി) ഹൈദരാബാദും ഇമ്രാന്‍ താഹിറിനെ (1 കോടി) ചെന്നൈയും മുഹമ്മദ് ഷമിയെ (3 കോടി) ഡല്‍ഹിയും റോബിന്‍ ഉത്തപ്പയെ (6.4 കോടി) കൊല്‍ക്കത്തയും യൂസഫ് പത്താനെയും (1.9 കോടി) ശിഖര്‍ ധവാനെയും (5.2 കോടി), ഹൈദരാബാദും കിരണ്‍ പൊള്ളാര്‍ഡിനെ (5.4 കോടി) മുംബൈ ഇന്ത്യന്‍സും ഹര്‍ഭജന്‍സിംഗിനെ (2 കോടി) ചെന്നൈയും സ്വന്തമാക്കി.