X

രാജസ്ഥാനെതിരെ ഡല്‍ഹിക്ക് മിന്നും ജയം

ഷാര്‍ജ: ഷാര്‍ജ: ഐപിഎല്ലിലെ 23ാം മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് 46 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 185 ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. രാജസ്ഥാന്‍ വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇന്നത്തെ ജയത്തോടെ ആറു കളികളില്‍ നിന്നും അഞ്ചുജയവുമായി ഡല്‍ഹി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. 38 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഡല്‍ഹിയ്ക്ക് വേണ്ടി റബാദ മൂന്നു വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ അശ്വിന്‍, സ്‌റ്റോയിനിസ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. നോര്‍ഹെ, ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 184 റണ്‍സ് എടുത്തത്. 45 റണ്‍സ് നേടിയ ഷിംറോണ്‍ ഹെട്‌മെയറാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍.

മോശം തുടക്കമായിരുന്നു ഡല്‍ഹിയുടേത്. രണ്ടാം ഓവറില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. 10 പന്തുകളില്‍ 19 റണ്‍സെടുത്ത പൃഥ്വി ഷായെയും ആര്‍ച്ചര്‍ പുറത്താക്കിയതോടെ ഡല്‍ഹി സമ്മര്‍ദത്തിലായി. ശ്രേയാസ് അയ്യര്‍ (22), ഋഷഭ് പന്ത് (5) എന്നിവര്‍ റണ്ണൗട്ടായത് നിര്‍ണായകമായി. എന്നാല്‍ 30 പന്തുകളില്‍ 39 റണ്‍സെടുത്ത ഓസീസ് ഓള്‍റൗണ്ടര്‍ സ്‌റ്റോയിനിസ് സ്‌കോര്‍ ബോര്‍ഡ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. സ്‌റ്റോയിനിസ് പുറത്തായതിനു പിന്നാലെ ഷിംറോണ്‍ ഹെട്‌മെയര്‍ സ്‌കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. 24 പന്തുകളില്‍ 1 ബൗണ്ടറിയും 5 സിക്‌സറും സഹിതം 45 റണ്‍സെടുത്താണ് ഹെട്‌മെയര്‍ പുറത്തായത്.

അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേലും അക്‌സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ ചില കൂറ്റനടികളാണ് ഡല്‍ഹിയെ 180 കടത്തിയത്. 8 പന്തുകളില്‍ 17 റണ്‍സെടുത്ത അക്‌സറിനെ ആന്ദ്രൂ തൈയുടെ പന്തില്‍ ജോസ് ബട്‌ലര്‍ പിടികൂടി. ഹര്‍ഷല്‍ പട്ടേലിനെ (16) ആര്‍ച്ചര്‍ തെവാട്ടിയയുടെ കൈകളില്‍ എത്തിച്ചു.രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി.

Test User: