X
    Categories: NewsSports

IPL 2022: കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക രാജ്യത്തെ ഏറ്റവും വലിയ കളിമുറ്റം

മുംബൈ:ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക രാജ്യത്തെ ഏറ്റവും വലിയ കളിമുറ്റമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. മെയ് 29 നായിരിക്കും അവസാന അങ്കം. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയം പൂര്‍ണമായും കാണികള്‍ക്കായി തുറക്കും.

പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് വേദിയാവുക കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും അഹമ്മദാബാദുമായിരിക്കും. മെയ് 24 ന് പ്ലാന്‍ ചെയ്തിരിക്കുന്ന ആദ്യ ക്വാളിഫൈയര്‍ ഈഡനിലായിരിക്കും. അടുത്ത ദിവസമായിരിക്കും എലിമിനേറ്റര്‍. മെയ് 27 നാണ് അഹമ്മദാബാദില്‍ രണ്ടാം ക്വാളിഫയര്‍. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്ലേ ഓഫിനും ഫൈനലിനുമായി ഗ്യാലറികള്‍ പൂര്‍ണമായും തുറക്കുന്നത്.

നിലവില്‍ മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇവിടെ തുടക്കത്തില്‍ 25 ശതമാനം കാണികളെയും പിന്നീട് 50 ശതമാനം കാണികളെയുമാണ് അനുവദിച്ചത്.

Chandrika Web: