X

വമ്പൻ താരങ്ങളെ ഒഴിവാക്കി ഐ.പി.എൽ ഫ്രാഞ്ചൈസികൾ

പുതിയ സീസണിലേക്കുള്ള ഐ.പി.എൽ ടൂർണ്ണമെന്റിന് മുന്നോടിയായി വമ്പൻ താരങ്ങളെ ഒഴിവാക്കി ഐ.പി.എൽ ഫ്രാഞ്ചൈസികൾ. 2021 ഐ.പി.എൽ സീസണിനു മുമ്പാണ് ലോകോത്തര താരങ്ങളെയടക്കം ഒഴിവാക്കി ഫ്രാഞ്ചൈസികൾ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. വലിയ വിലക്ക് വിദേശ താരങ്ങളെ ലേലത്തിനെടിത്ത് ടീമിന് ബാധ്യതയാവുന്നു എന്ന തിരിച്ചറിവിലാണ് പല ഫ്രാഞ്ചൈസികളും കടുത്ത തീരമാനമെടുത്തത്. ഒഴിവാക്കപ്പെട്ടവരിൽ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്‌സ്‌വെൽ, കേദാർ ജാദവ്, മൊയ്ൻ അലി, നഥാൻ കോൾട്ടർനിൽ തുടങ്ങിയവർ ഉൾപ്പെടും. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച ഷെയിൻ വാച്‌സൺ, ലസിത് മലിംഗ്, പാർത്ഥിവ് പട്ടേൽ എന്നിവരും ഒഴിവാക്കിയവരിൽ പെടും.

പുതിയ സീസണിലേക്കായി നിലവിലെ താരങ്ങളെ ഒഴിവാക്കേണ്ട അവസാന തിയ്യതി ഇന്നലെ അവസാനിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് നിലവിലെ ക്യാപ്റ്റനും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനുമായിരുന്ന സ്റ്റീമ് സ്മിത്തിനെ ഒഴിവാക്കി മലയാളിയായ സഞ്ജു സാംസണെ പുതിയ നായകനായി കഴിഞ്ഞ ദിവസം നിയമിക്കുകയും ചെയ്തു.

2021 ഐ.പി.എൽ സീസണിനു മുമ്പ് ടീമുകൾ ഒഴിവാക്കിയ താരങ്ങൾ

ചെന്നൈ സൂപ്പർ കിങ്‌സ്: കേദാർ ജാദവ്, പിയൂഷ് ചൗള, മോനു കുമാർ, മുരളി വിജയ്, ഹർഭജൻ സിങ്, ഷെയ്ൻ വാട്‌സൺ(റിട്ടേഡ്)

ഡൽഹി ക്യാപിറ്റൽസ്: മോഹിത് ശർമ, സന്ദീപ് ലാമിഷെയ്ൻ, അലക്‌സ് ക്യാരി, ഡാനിയേൽ സാംസ്, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, ജേസൺ റോയ്, ഹർഷൽ പട്ടേൽ

കിങ്‌സ് ഇലവൻ പഞ്ചാബ്: ഗ്ലെൻ മാക്‌സ്‌വെൽ, ഷെൽട്ടൻ കോട്ട്രൽ, കൃഷ്ണപ്പ ഗൗതം, മുജീബ് ഉർ റഹ്മാൻ, തജീന്ദർ സിങ്, ജിമ്മി നീഷാം, ഹാർഡസ് വിൽജോൺ, കരുൺ നായർ, ജെ സുജിത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ടോം ബാന്റൻ, ക്രിസ് ഗ്രീൻ, നിഖിൽ നായ്ക്, സുദേശ് ലാഡ്, എം സിദ്ധാർത്ഥ്

രാജസ്ഥാൻ റോയൽസ്: സ്റ്റീവ് സ്മിത്ത്, അങ്കിത് രജ്പുത്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിങ്, ആകാശ് സിങ്, വരുൺ ആരോൺ, ടോം കറൺ, അനിരുദ്ധ് ജോഷി

മുംബൈ ഇന്ത്യൻസ്: ലസിത് മലിംഗ(റിട്ടേഡ്), നഥാൻ കോൾട്ടർനിൽ, ജെയിംസ് പാറ്റിൻസൺ, ഷെർഫെയ്ൻ റുഥർഫോർഡ്, ദ്വിഗ്‌വിജയ് ദേഷ്മുഖ്, പ്രിൻസ് റായ്, മഗ്ലെനെഹ്ന്!

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഗുർകിറാത് സിങ്, മൊയ്ൻ അലി, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, പവൻ നേഗി, ശിവം ദുബെ, ഇസുറു ഉദാനെ, പാർഥിവ് പട്ടേൽ( റിട്ടേഡ്), ഡെയ്ൽ സ്റ്റെയിൻ, ഉമേഷ് യാദവ്

സൺറൈസേഴ്‌സ് ഹൈദരാബാദ്: ബില്ലി സ്റ്റാൻലേക്ക്, ഫാബിയാൻ അലൻ, സഞ്ജയ് യാദവ്, ബി സന്ദീപ്, യാറ പാർഥിവ്.

adil: