ബംഗളുരു: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടിയുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 20-ന് ബംഗളുരുവില്‍. ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. മെയ് 21-നാണ് ഫൈനല്‍.143.33 കോടി രൂപയാണ് കളിക്കാര്‍ക്കു വേണ്ടി ഫ്രാഞ്ചൈസുകള്‍ മുടക്കുക. ഒമ്പത് വിദേശ താരങ്ങളടക്കം 27 കളിക്കാരാവും ഒരു ടീമിലുണ്ടാവുക. 28 വിദേശ കളിക്കാരടക്കം 76 പേരെയാണ് ഇത്തവണ ടീമുകള്‍ക്ക് മൊത്തമായി വാങ്ങാനാവുക.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉന്നതാധികാര കേന്ദ്രങ്ങളില്‍ സമൂല മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ പത്താം എഡിഷന്റെ ലേലം ശ്രദ്ധേയമാണ്. ഈ സീസണോടെ കളിക്കാരുടെ കരാര്‍ അവസാനിക്കുകയാണ്. കളിക്കാരെ നിലനിര്‍ത്തുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ബി.സി.സി.ഐ ഇതുവരെ പുറത്തിറക്കിയിട്ടില്ല.