തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന പ്രചാരണത്തോട് പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലാണ് ബല്‍റാമിന്റെ പ്രതികരണം. സംഭവം നിഷേധിച്ച് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
‘യുഎഇ നാഷണല്‍ ഡേയ്ക്കു വരുന്ന അതിഥികള്‍ക്ക് സമ്മാനമായി നല്‍കാന്‍ അവിടത്തെ എല്ലാമെല്ലാമായ സ്വപ്‌ന സുരേഷ് 5 ഐഫോണ്‍ സംഘടിപ്പിച്ചത് യൂണിടാക് ഉടമയില്‍ നിന്ന്. ആ ഫോണുകള്‍ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളില്‍ 5 പേര്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാല്‍ എത്താന്‍ കഴിയാതിരുന്നപ്പോള്‍ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികള്‍ക്ക് എടുത്തു കൊടുത്തത് ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.’-ബല്‍റാം ഫേസ്ബുക്കില്‍ പറഞ്ഞു.
തനിക്ക് ഐഫോണ്‍ ലഭിച്ചെന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
യുഎഇ നാഷണല്‍ ഡേയ്ക്കു വരുന്ന അതിഥികള്‍ക്ക് സമ്മാനമായി നല്‍കാന്‍ അവിടത്തെ എല്ലാമെല്ലാമായ സ്വപ്‌ന സുരേഷ് 5 ഐഫോണ്‍ സംഘടിപ്പിച്ചത് യൂണിടാക് ഉടമയില്‍ നിന്ന്. ആ ഫോണുകള്‍ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളില്‍ 5 പേര്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാല്‍ എത്താന്‍ കഴിയാതിരുന്നപ്പോള്‍ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികള്‍ക്ക് എടുത്തു കൊടുത്തത് ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ഇതാണ് സംഭവം. പക്ഷെ ക്യാപ്‌സ്യൂളുകള്‍ പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ!
ഭരണകൂടത്തിന്റെ ഒത്താശയിലും മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പിന്തുണയിലും നടന്നു പോന്ന സ്വര്‍ണ്ണ കളളക്കടത്തിലും മറ്റ് മാഫിയ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷമടക്കം എല്ലാവര്‍ക്കും പങ്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാന്‍ നോക്കുന്നവരുടെ ഓരോ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍?