ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് എപ്പിക് ഗെയിംസിന്റെ ഏറ്റവും ജനപ്രിയമായ ഫോര്‍ട്ട്നൈറ്റ് എന്ന ഗെയിം നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ സംഭവം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.
നിരോധിക്കപ്പെട്ട ഫോര്‍ട്ട് നൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ഐഫോണുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. 2000 ഡോളറില്‍ താഴെ വിലയുള്ള ഉപയോഗിച്ച ഐഫോണ്‍ ടെന്‍ ഫോണുകള്‍ 10,000 ഡോളര്‍ വരെ വിലയ്ക്കാണ് ആളുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ഗൂഗിളിന്റേയും ആപ്പിളിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം പേമെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കുകയും അതുവഴി ഇന്‍-ആപ്പ് ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് എപിക് ഗെയിംസ് നേരിട്ട് പണം വാങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്നുമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും എപിക് ഗെയിംസിന്റെ ഫോര്‍ട്ട് നൈറ്റ് ഗെയിം നീക്കം ചെയ്തത്.
ആപ്പ് സ്റ്റോറില്‍ നിന്നും ഫോര്‍ട്ട് നൈറ്റ് നീക്കം ചെയ്തതിനാല്‍ പുതിയ ഉപയോക്താക്കള്‍ക്ക് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നേരത്തെ തന്നെ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ നിന്നും അവ നീക്കം ചെയ്യപ്പെട്ടില്ല. അത് തുടര്‍ന്നും ഉപയോഗിക്കാനും സാധിക്കും.
ഈ അവസരം മുതലെടുത്ത് ചില ഉപയോക്താക്കള്‍ ഫോര്‍ട്ട്നൈറ്റ് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അവരുടെ പഴയ ഐഫോണുകള്‍ വില്‍പനയ്ക്ക് വെച്ചു. അതില്‍ ഒരാള്‍ 10000 ഡോളറിനാണ് (7,50,000 രൂപ) തന്റെ ഐഫോണ്‍ ടെന്‍ വില്‍പനയ്ക്ക് വെച്ചത്. അതേസമയം മറ്റൊരാള്‍ തന്നെ ഐഫോണ്‍ 8 വില്‍പനയ്ക്ക് വെച്ചത് 3000 ഡോളറിനാണ് ( 2,25,000 രൂപ).
ഈ സാഹചര്യത്തില്‍ എപിക് ഗെയിംസിന്റെ ഡെവലപ്പര്‍ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍ എന്നാണ് വിവരം. ആപ്പിളിന്റെ ഈ നീക്കം തടയാന്‍ എപിക് ഗെയിംസ് കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഗെയിം തിരികെ കൊണ്ടുവരുന്നതിന് തടസമില്ലെന്നാണ് ആപ്പിളിന്റെ നിലപാട്.