X

നേതാവിന്റെ ബാനര്‍ നീക്കം ചെയ്തു, ഐ.ഒ.സി പ്ലാന്റില്‍ പണിമുടക്ക്

കൊച്ചി : ചേളാരി ഐ.ഒ.സി പ്ലാന്റില്‍ യൂണിയന്‍ സ്ഥാപിച്ച ബോര്‍ഡ് നരിപ്പിച്ചുവെന്നാരോപിച്ച് സ്ഥിരം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ചേളാരി, ഉദയംപേരൂര്‍,പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാണികളാണ് പണിമുടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിലെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പണിമുടക്കിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ അവരുടെ ദക്ഷിണമേഖല പ്രസിഡണ്ട് ടി.എസ് രംഗരാജന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാന്റിനുള്ളില്‍ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരുന്നു. പിന്നീട് ഇത് നിക്കം ചെയ്തിരുന്നു.
പ്ലാന്റിനുള്ളില്‍ ഇത്തരം കാര്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് പറഞ്ഞ സി.ഐ.ടി.യു പ്രവര്‍ത്തകരാണ് ഇത് നീക്കം ചെയ്‌തെന്ന് പ്ലാന്റിലെ സ്ഥിരം ആരോപിക്കുന്നു. സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഇത്തരം നടപടിയില്‍ പ്രതിഷേധിച്ചാണ് പ്ലാന്റിലെ സ്ഥിരം തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

chandrika: