X

ഐ.എന്‍.എക്‌സ് മീഡിയ അഴിമതി: കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ വിദേശത്തുള്ള വസതിയും ഉള്‍പ്പെടും. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയാണ് നടപടി.

ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഈ കേസില്‍ കാര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

നേരത്തെ, ഈ കേസില്‍ പി.ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്‍രെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കാര്‍ത്തി ചിദംബരം ഐ.എന്‍.എക്‌സ് മീഡിയയില്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചര്‍ സി.ബി.ഐക്ക് കിട്ടിയിരുന്നു.

chandrika: