X
    Categories: NewsViews

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം മൗലികാവകാശമല്ലെന്നും ചിദംബരത്തിനെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. അതോടെ സി.ബി.ഐ അറസ്റ്റും കസ്റ്റഡി റിമാന്‍ഡും ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ആരംഭത്തില്‍ തന്നെ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും ജാമ്യം നല്‍കാവുന്ന കേസല്ല ഇതെന്നും കോടതി പറഞ്ഞു.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന അപേക്ഷ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം പിന്നീട് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയ അന്ന് രാത്രി തന്നെ സി.ബി.ഐ അദ്ദേഹത്തിന്റെ വീട്ടില്‍ മതില്‍ ചാടിക്കടന്ന് കയറി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്തിരുന്നു.

web desk 1: