സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് വീണ്ടും ചര്‍ച്ചയാകുന്നു.
ജാഥ കണ്ണൂരും കാസര്‍കോടും കഴിഞ്ഞു പോയിട്ടും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ ഇതുവരെ ജാഥയില്‍ എത്തിയിട്ടില്ല. കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി പ്രസംഗിക്കുമ്പോള്‍ ജയരാജന്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. മറ്റു നേതാക്കള്‍ സജീവമായി പങ്കെടുക്കുമ്പോഴാണ് ഇ പി ജയരാജന്റെ അസാന്നിധ്യം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.ക്ഷണിച്ചിട്ടും ജാഥക്ക് എത്താത്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്്
അതേസമയം പാര്‍ട്ടിയുമായി ഉണ്ടായ ചില അനിഷ്ടങ്ങളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പരാതിയില്‍ ഉയര്‍ന്ന റിസോര്‍ട്ട് വിവാദമടക്കം ഇ പി ജയരാജന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇത് കരുതിക്കൂട്ടി തന്നെ ഒതുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇ പി ജയരാജന്‍ പക്ഷം ആരോപിക്കുന്നത്.
ഇന്ന് ഉച്ചക്ക് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും.