ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ 21 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ക്ഷണം. ശ്രീനഗറില്‍ ഈ മാസം 30നാണ് യാത്ര സമാപിക്കുക. ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതിനാണ് സമ്മേളനത്തിലേക്ക് തൃണമൂലും സി.പി.എമ്മും അടക്കമുള്ള 21 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചത്.
ഈ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്ക്കു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കത്തയച്ചു. ഡല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ചിട്ടില്ല.