നിക്ഷേപത്തട്ടിപ്പ് വീരന്‍ പ്രവീണ്‍ റാണയുമായി ഇടതുപക്ഷ വൃത്തങ്ങള്‍ക്ക് അടുത്ത ബന്ധമുള്ളതായി വിവരങ്ങള്‍ പുറത്തുവന്നു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ആന്റണി രാജു എന്നിവര്‍ ഒരു സ്വകാര്യ ചാനലിന്റെ മികച്ച യുവ സംരംഭകനുള്ള അവാര്‍ഡ് പ്രവീണിന് സമ്മാനിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പ്രവീണിനെ പൊലീസ് കഴിഞ്ഞ ദിവസമാണ് 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊള്ളാച്ചിയില്‍ പിടികൂടുകയായിരുന്നു