X

നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ പിടിയിലായി; വഴിത്തിരിവായത് ഫോണ്‍വിളി

കൊച്ചി: തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍. കോയമ്പത്തൂരിലെ പൊള്ളാച്ചിയില്‍ നിന്നാണ് പിടികൂടിയത്. പിടിയിലായ റാണ പൊലീസിനെ വെട്ടിച്ച് ഈ മാസം ആറിന് കലൂരിലെ ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിട്ടിരുന്നു. സന്യാസി വേഷത്തിലാണ് റാണ പൊലീസ് പിടിയിലായത്. അതിഥി തൊഴിലാളിയുടെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരെ വിളിച്ചതാണ് വഴിത്തിരിവായത്.

ഈ മാസം ആറിന് പ്രവീണ്‍ റാണ എവിടെ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാനായി പോലീസ് സംഘം കലൂരിലെ ഫഌറ്റില്‍ എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ ഫഌറ്റില്‍ നിന്ന് കടന്നുകളയുകയായിരുന്നു. പ്രവീണ്‍ റാണയുടെ കൂട്ടാളിയെ ഇന്നലെ പിടികൂടിയിരുന്നു. തുടര്‍ന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

വന്‍ പലിശയും ലാഭവും വാഗ്ദാനംചെയ്താണ് സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന കമ്പനിയുടെ പേരില്‍ പ്രവീണ്‍ റാണ എന്ന കെ പി പ്രവീണ്‍ കോടികള്‍ തട്ടിയെടുത്തത്. നിലവില്‍ ഇയാള്‍ക്കെതിരേ തൃശ്ശൂരിലെ വിവിധ സ്‌റ്റേഷനുകളിലായി 24ഓളം കേസുകളുണ്ട്.

webdesk13: